താമരശ്ശേരി: 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ ചമലിൽ 25 ലിറ്റർ ചാരായം കണ്ടെത്തി.
മാർച്ച് 17-ന് ഉച്ചയ്ക്ക് 1.30 ഓടെ താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ വില്ലേജിൽ ചമൽ ദേശത്ത് ചമൽ അങ്ങാടിയിൽ നിന്ന് എട്ടേക്കറയിലേക്ക് പോകുന്ന റോഡിന്റെ ഇടതുവശത്ത് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. കുറ്റിക്കാടുകൾക്കരികിൽ ഉടമസ്ഥനില്ലാത്ത നിലയിലാണ് 25 ലിറ്റർ ചാരായം സൂക്ഷിച്ചിരുന്നത്.
EE & ANSS കോഴിക്കോട് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാരായം കണ്ടെത്തിയത്. സംഭവത്തിൽ അബ്കാരി ആക്ട് 8(1),(2) പ്രകാരം ERO താമരശ്ശേരി CR No: 50/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.
പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിജയൻ പി, പ്രവീൺകുമാർ കെ, സിവിൽ എക്സൈസ് ഓഫീസർ അശ്വത് ആർ.ബി., വനിതാ സിവിൽ എക്സൈസ് ഓഫീസർ അമൽഷ കെ.പി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ എഡിസൺ എന്നിവരും പങ്കെടുത്തു.