Trending

വീടിനു മുന്നിലെ മതിലിൽ നിന്ന് വീണ് യുവാവ് മരിച്ചു

താമരശ്ശേരി: അമ്പയത്തോട്ടിൽ യുവാവ് മതിലിൽ നിന്ന് വീണ് മരിച്ചു. അമ്പായത്തോട് ഇരട്ടപറമ്പിൽ അബ്ദുൽ നാസർ (44) ആണ് വീടിനു മുന്നിലെ ഏകദേശം മൂന്ന് മീറ്റർ ഉയരമുള്ള മതിലിൽ നിന്ന് വീണ് മരിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായിരുന്നു അബ്ദുൽ നാസർ. അർദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. പുലർച്ചെയോടെയാണ് മതിലിൽ നിന്ന് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ്: പരേതനായ മൊയ്തീൻ (മസ്താൻ)

മാതാവ്: പരേതയായ മറിയ

സഹോദരങ്ങൾ: ഗഫൂർ, നസീമ.

Post a Comment

Previous Post Next Post