Trending

പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പ്രചരണം: ട്രഷറി ഉദ്യോഗസ്ഥൻ റഷീദിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പരാതി

താമരശ്ശേരി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്തണമെന്ന തരത്തിൽ അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പ്രചരണം നടത്തിയ താമരശ്ശേരി റൂറൽ ജില്ല അസിസ്റ്റൻറ് ട്രഷറി ഓഫീസർ റഷീദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ പി രാമദാസ് എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ജില്ല ട്രഷറി ഓഫീസർക്കും , താമരശ്ശേരി ഡിവൈഎസ്പി ക്കും പരാതി നൽകി.
ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ പ്രക്ഷോഭമുണ്ടാകും. നിയമപരമായും നേരിടും.

യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ഏതെങ്കിലും ഒരു മിസൈൽ ലക്ഷ്യം തെറ്റി പ്രധാനമന്ത്രിയുടെ മേൽ പതിക്കണമെന്ന
സമൂഹമാധ്യമ പ്രചരണത്തിലൂടെ
ഈ സർക്കാർ ഉദ്യോഗസ്ഥൻ
തികഞ്ഞ ഒരു രാഷ്ട്ര വിരുദ്ധനാണെന്ന്
തെളിഞ്ഞിരിക്കുന്നു.
പ്രധാനമന്ത്രിക്കും രാഷ്ട്രത്തിനും എതിരായ തീവ്രവാദ ശക്തികളുടെ ചട്ടുകമാണോ ഇയാൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരം സമൂഹമാധ്യമ പ്രചരണങ്ങൾ സംഘർഷത്തിലേക്കു നയിക്കും എന്നതിനാൽ ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

ബിജെപി റൂറൽ ജില്ലാ ജനറൽ സെക്രട്ടറി എൻ പി രാമദാസ് , ജില്ലാ വൈസ് പ്രസിഡൻറ് ഷാൻ കട്ടിപ്പാറ, സംസ്ഥാന കൗൺസിൽ അംഗം വി കെ ചോയിക്കുട്ടി
താമരശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പി സി പ്രമോദ്, താമരശ്ശേരി നോർത്ത് ഏരിയ പ്രസിഡൻറ് കെ പി സുധീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post