Trending

ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.

 താമരശ്ശേരി : വിദ്യാർഥികളിൽ ശാസ്ത്രബോധവും ശാസ്ത്ര അഭിരുചിയും വളർത്തുന്നതിനായി ചമൽ നിർമ്മല യു.പി. സ്കൂളിൽ ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.

 മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായ മൻമോഹൻ മാസ്റ്റർ ആണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്.

 ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്  ജിസ്ന ജോസ് നിർവഹിച്ചു. വിദ്യാർഥികൾക്ക് പുതിയ ശാസ്ത്രീയ ആശയങ്ങൾ മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങളിൽ പങ്കാളികളാകാനും അവസരം ലഭിച്ചു.

 ശില്പശാലയ്ക്ക് സ്കൂളിലെ ശാസ്ത്ര അധ്യാപകരായ ജവാദ് പി., ജോർലി ജോർജ്, ശില്പ ജോർജ് എന്നിവർ നേതൃത്വം വഹിച്ചു. ഏകദിന ശില്പശാലയ്ക്ക് കുമാരി റിയ ഫാത്തിമ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post