കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ 5-ാം വാർഡിലും സമീപ പ്രദേശങ്ങളിലുമുള്ള, കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് വനത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലെ ഉടമകൾക്ക് വനം വകുപ്പ് NOC നൽകാത്തതിനാൽ ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത അവസ്ഥ തുടരുന്നു. ഇതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ വലിയ പ്രയാസത്തിലാണെന്ന് ആരോപിച്ച് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് LDF പയോണ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോയിയോട് – പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
പരിപാടി ടി.സി വാസു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.സി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി ലെനിൻ ,എൻ അഖിൽ എന്നിവർ സംസാരിച്ചു. കൂടാതെ ടി.എം. പൗലോസ്, കെ. ആർ. ബിജു, കരിം പുതുപ്പാടി, കെ. എം. അഷറഫ്, വി. പി. ഇന്ദിര എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് എൻ. രവി, അബ്ദുൾ സമദ്, എസ്. കെ. സതീഷ് കുമാർ, വി. കെ. റംഷിദ്, അനിത രവീന്ദ്രൻ, സൽമ്മ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.