Trending

വ്യാപാരി ആശ്വാസ് പദ്ധതിയിൽ 10 ലക്ഷം രൂപ മരണാനന്തര സഹായം; കട്ടിപ്പാറ യൂണിറ്റിൽ ദ്വൈവാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും.

കട്ടിപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും., വ്യാപാരി ആശ്വാസ് പദ്ധതിയുടെ മരണാനന്തര സഹായം 10 ലക്ഷം രൂപയും വിതരണം നടത്തി.
     
യൂണിറ്റ് പ്രസിഡണ്ട് സീ കെ സി അസൈനാർ ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ ഉപാദ്ധ്യക്ഷൻ അമീർ മുഹമ്മദ് ഷാജി ഉത്ഘാടനം ചെയ്തു.

ആശ്വാസ് ചെയർമാൻ ഏ.വി.എം കബിർ യൂണിറ്റിൽ നിന്നും മരണപെട്ട മാക്കോട്ട് കുന്നുമ്മൽ ബാലൻ (സൂര്യ ടൈലറിംങ്ങ്) കുടുബത്തിന് 10 ലക്ഷം രൂപ മരണാനന്തര സഹായം നൽകുയും ചെയ്തു.

കൊടുവള്ളി മണ്ടലം ജന:സെക്രട്ടറി അബ്ദുൾസലാം, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഷുക്കൂർ, അബ്ദുൾ റഷീദ്, വി.സി. അഷ്‌റഫ്, പി.കെ മുഹമ്മദ് ഹാജി , ആശംസകൾ അറിയിക്കുകയും.

ഏ.കെ ലോഹിതാക്ഷൻ സ്വാഗതവും, താജുദീൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post