Trending

കട്ടിപ്പാറ പഞ്ചായത്ത് തലസ്കൂൾ പ്രവേശനോത്സവത്തിൽ പത്താം വാർഡ് മെമ്പറെ ഒഴിവാക്കി; ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ

അമ്പയത്തോട് : കട്ടിപ്പാറ പഞ്ചായത്ത്‌തല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൽ സമീപ വാർഡിലെ ജനപ്രതിനിധിയെ ഉൾപ്പെടുത്താതിരുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്.

അമ്പായത്തോട് എ.എൽ.പി സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ ഏറ്റവും കൂടുതൽ പേരും പത്താം വാർഡിൽ നിന്നുള്ളവരാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി . സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിന്റെ തൊട്ടടുത്തുള്ള വാർഡിന്റെ ജനപ്രതിനിധിയായിട്ടും പത്താം വാർഡ് മെമ്പറെ പഞ്ചായത്ത്‌തല പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് ആസൂത്രിതവും ബോധപൂർവവുമായ നടപടിയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. 

കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ വാർഡിലെ മറ്റ് ജനപ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ, സ്കൂളുമായി അടുത്ത ബന്ധമുള്ള പത്താം വാർഡിന്റെ ജനപ്രതിനിധിയെ ക്ഷണിക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്യാതിരുന്നത് ജനപ്രതിനിധിയോടും വാർഡിലെ ജനങ്ങളോടുമുള്ള അവഗണനയാണെന്ന് നാട്ടുകാർ ആരോപിച്ചു.

സംഭവത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, ജനപ്രതിനിധിയോടും വാർഡിലെ ജനങ്ങളോടും കാണിച്ച അവഗണനക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തിൽ ബന്ധപ്പെട്ടവർ വിശദീകരണം നൽകണമെന്നും ഭാവിയിൽ ഇത്തരം വിവാദങ്ങൾക്ക് ഇടയാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.വിഷയത്തിൽ ശക്തമായ പ്രതിഷേധവും തുടർനടപടികളും സ്വീകരിക്കുമെന്ന് അവർ അറിയിച്ചു

Post a Comment

Previous Post Next Post