Trending

പ്രവേശനോത്സവം ഗ്രാമോത്സവമായി കൊണ്ടാടി.

ചമൽ : ഗവൺമെന്റ് എൽ പി സ്കൂളിലെ പ്രവേശനോത്സവം 
കുഞ്ഞുങ്ങൾക്ക് നവ്യാനുഭവമായി. കൊടുവള്ളി എംഎൽഎ പി.കെ. ഫിറോസ് 
കുഞ്ഞുങ്ങൾക്ക് നൽകാനായി കൊടുത്തയച്ച ഗിഫ്റ്റ് ഗ്രാമപഞ്ചായത്ത് അംഗം ലെനിൻ വിതരണം ചെയ്തു.

കഴിഞ്ഞ വർഷത്തേക്കാൾ 
ഇക്കുറി ചമൽ ജി.എൽ.പി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
 വന്നുചേരുന്ന എല്ലാ കുട്ടികൾക്കും സവിശേഷമായ പഠനാനുഭവങ്ങൾ സമ്മാനിക്കുമെന്ന് അധികൃതർ പറഞ്ഞു.

പിടിഎ പ്രസിഡണ്ട് ഷമീർ ബാബു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജില ശ്രീജിത്ത്, ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, പൂർവാധ്യാപിക ശ്രീജ എം.നായർ, വിനിഷ രതീഷ്, അധ്യാപകരായ മേരി ഷൈനി, അബ്ദുറഹിമാൻ ടി കെ, ഷംല പി എച്ച്, ധന്യ ഒ.പി, അഖില സി.പി, പ്രിയ എൻ.കെ, ഷെറീന, രമ്യ അരവിന്ദ്, സന്തോഷ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post