താമരശ്ശേരി: ചമൽ പൂലോട് വെണ്ടേക്കുംചാലിൽ റജി (45)യെ മുൻവൈരാഗ്യം വെച്ച് കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും, ബന്ധുവായ ജിനീഷ് മോനെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ച പ്രതിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
പൂലോട് ചിലമ്പിക്കുന്ന് സബിൻ ബേബി (കുട്ടൻ) യെയാണ് പോലീസ് പിടികൂടി താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത്.
2020 ഡിസംബർ 20-ന് വൈകിട്ട് 5 മണിയോടെ വെണ്ടേക്കുംചാലിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ റജി കൊല്ലപ്പെടുകയായിരുന്നു