കട്ടിപ്പാറ: കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കട്ടിപ്പാറ വെള്ളനക്കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യ ജമീലക്കാണ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് നടന്നു വരുന്നതിനിടെ കാട്ടുപന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ ജമീല താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കട്ടിപ്പാറ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി പേർ ഇതിനുമുമ്പും കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.