Trending

കട്ടിപ്പാറയിൽ അപകടഭീഷണി; KSEB ട്രാൻസ്ഫോർമറിലേക്ക് കാട്ടുവള്ളികൾ പടരുന്നു

കട്ടിപ്പാറ: കട്ടിപ്പാറ ടൗണിലെ മലയോര ഹൈവേ റോഡിൽ നക്ഷത്ര ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന KSEB ട്രാൻസ്ഫോർമറിന്റെ മുകളിലേക്ക് കാട്ടുവള്ളികൾ പടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ട്രാൻസ്ഫോർമറിനും വൈദ്യുതി ലൈനുകൾക്കും മുകളിലേക്ക് കയറി പടരുന്ന കാട്ടുവള്ളികൾ അപകടസാധ്യത ഉയർത്തുന്നതായും മഴക്കാലത്ത് വൈദ്യുതി തടസ്സങ്ങൾക്കും തീപിടിത്തത്തിനും വരെ കാരണമാകാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി വള്ളികൾ നീക്കം ചെയ്ത് പ്രദേശം സുരക്ഷിതമാക്കണമെന്ന് KSEB അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post