Trending

BJP തിരുവമ്പാടി മണ്ഡലം അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.



ഈങ്ങാപ്പുഴ : ജൂൺ -21 അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി തിരുവമ്പാടി മണ്ഡലം കമ്മറ്റി ഈങ്ങാപ്പുഴയിൽ വെച്ച് യോഗ പരിശീലനം സംഘടിപ്പിച്ചു.

 "Yoga for healthy ageing" - ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ - എന്ന ഈ വർഷത്തെ സന്ദേശം ഏറ്റവും അർത്ഥവത്തും കാലികപ്രസക്തവുമാണ്. യോഗ ജീവിതത്തിൻ്റെ ഭാഗമായാൽ ജീവിത ശൈലി രോഗങ്ങൾ വളരെയേറെ കുറക്കാൻ വരെ സഹായകരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി കോഴിക്കോട് ജില്ല സിക്രട്ടറി ശ്രീ. രാജേന്ദ്രൻ കുളങ്ങര പറഞ്ഞു.
           
ഈങ്ങാപ്പുഴയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ അദ്ധ്യക്ഷൻ - ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ടി.എ.സെബാസ്റ്റ്യൻ മാസ്റ്റർ, സ്വാഗതം - മണ്ഡലം ജന. സിക്രട്ടറി ടി.പി.അനന്തനാരായണൻ, ആശംസ - ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡണ്ട് ജോണികുമ്പുളുങ്ങൽ, നന്ദി - മനോജ് പെരുമ്പള്ളി പറഞ്ഞു. യോഗ പരിശീലനത്തിന് നേതൃത്വം നൽകിയത് ശ്രീമതി. മഞ്ജുഷ.എം.ബി ആയിരുന്നു.

Post a Comment

Previous Post Next Post