അമ്പായത്തോട്: 2025-26 അധ്യയന വർഷത്തിലെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ അമ്പായത്തോട് മേഖലയിലെ ഇഎംഎസ് നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു
ചടങ്ങ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പറും DYFI അമ്പായത്തോട് മേഖല എക്സിക്യൂട്ടീവ് അംഗവുമായ അയൂബ് കാറ്റാടി ഉദ്ഘാടനം ചെയ്തു.
മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് വിജേഷ് പി.കെ, കമ്മിറ്റി അംഗം നിഖിൽ ദേവ്, യൂണിറ്റ് സെക്രട്ടറി ശ്രുതി ഓക്കേ, പ്രസിഡന്റ് ബിനോയ് പി.കെ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും അനുമോദനപത്രങ്ങളും നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ തുടർ പഠനത്തിനും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനും ആശംസകൾ നേർന്നുകൊണ്ടാണ് പരിപാടി സമാപിച്ചത്.