Trending

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് എൽഡിഎഫ് അംഗങ്ങൾ ഉപരോധിച്ചു.

കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് ഉപരോധ സമരം ആരംഭിച്ചത്.സമരം നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു.
പി.സി തോമസ് അധ്യക്ഷനായി. ലെനിൻ കെ.സി, അഖിൽ.എൻ, അയൂബ് കാറ്റാടി, സൗമ്യ പ്രജീഷ് എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്ത് ഓഫീസിലെ ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.കഴിഞ്ഞ ഇരുപതോളം ദിവസങ്ങളായി പഞ്ചായത്ത്‌ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങളും പഞ്ചായത്തിന് സമീപത്തെ പെട്രോൾ പമ്പ്, ഹോട്ടലുകൾ, വീടുകൾ തുടങ്ങിയിടങ്ങളിൽ പോയാണ് ശുചിമുറി ഉപയോഗിക്കുന്നത്.ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.
വിഷയത്തിൽ ഭരണസമിതി അടിയന്തരമായി ഇടപെട്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം പ്രതിഷേധക്കാർ പഞ്ചായത്ത്‌ അധികാരികളെ അറിയിച്ചു . 

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി എൽഡിഎഫ് മെമ്പർമാരുമായും, പ്രസിഡണ്ടിനോടും നടത്തിയ ചർച്ചയിൽ 4 ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post