കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലോകകപ്പ് ഫുട്ബോളിന് ആവേശം പകർന്നുകൊണ്ട് 'തൂഫാൻ' ഫുട്ബോൾ മത്സരങ്ങൾ നടത്തി. മത്സരങ്ങളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാദർ പ്രിയേഷ് തേവടിയിൽ നിർവഹിച്ചു.
ലഹരിക്കെതിരെ ഫുട്ബോൾ ലഹരി പകർന്നുകൊണ്ട് സൗഹൃദ മത്സരങ്ങളാണ് നടത്തിയത്. ലഹരിക്കെതിരെ ഒരു ഗോൾ എന്ന മുദ്രാവാക്യമുയർത്തി മാനേജരും അധ്യാപകരും ഗോൾ അടിയിൽ പങ്കാളികളായത് കുട്ടികളിൽ ആവേശമുണർത്തി. അർജൻ്റീന, പോർച്ചുഗൽ, ഫ്രാൻസ്. ബ്രസീൽ എന്നീ പ്രമുഖ ടീമുകളായി തിരിഞ്ഞ് കളിച്ച മത്സരത്തിൽ അർജൻ്റീന ടീം ജേതാക്കളായി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ബെസി കെ.യു ട്രോഫികൾ വിതരണം ചെയ്തു.
പരിപാടികൾക്ക് അധ്യാപകരും സ്‌റ്റാഫും നേതൃത്വം നൽകി.
പഠനവും പഠനത്തോടൊപ്പം കളികളുമാണ് ലഹരി എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഫിഫ ഫുട്ബോൾ വേൾഡ് കപ്പിൻ്റെ ആവേശത്തിൽ
അർജന്റീന,ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്,എന്നി രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞ് വിദ്യാർത്ഥികൾ സ്കൂൾ മൈതാനത്ത് ആരവം മുഴക്കി. വർണ്ണ പൊടി പൂരങ്ങളാൽ ആരാധകർ നൃത്തമാടി.
വിദ്യാർഥികൾക്കൊപ്പം അധ്യാപകർ അവരുടെ ഇഷ്ട ടീമിനൊപ്പം പങ്കു ചേർന്നു