Trending

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചമൽ യൂണിറ്റിന് പുതിയ ഭാരവാഹികൾ


ചമൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചമൽ യൂണിറ്റിന്റെ ജനറൽ ബോഡി യോഗവും 2026–28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. കൊടുവള്ളി മണ്ഡലം സെക്രട്ടറി അബ്ദുസ്സലാം യോഗം ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പിൽ എ.ടി. ബാലൻ പ്രസിഡന്റായും, നൗഷാദ് മിന്നാരം സെക്രട്ടറിയായും, അഗസ്റ്റിൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

യോഗത്തിൽ ഇ.കെ. അഗസ്റ്റിൻ സ്വാഗതവും പി.എസ്. ബാബു നന്ദിയും രേഖപ്പെടുത്തി. പുതിയ ഭരണസമിതിക്ക് അംഗങ്ങൾ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post