കോടഞ്ചേരി: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ മിനി സണ്ണി, കൃഷി ഓഫീസർ ജോസഫ് വിനു, ഷീജ എ ജി, മാസ്റ്റർ ക്രിസ് ജോൺ ഷാബിൻ ആശംസകൾ നേർന്നു .
ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി സി.പി സാജിദ് നന്ദിയും പറഞ്ഞു.
സ്‌കൂളിനുള്ള വൃക്ഷത്തൈകൾ പഞ്ചായത്ത് പ്രസിഡണ്ട് കുട്ടികൾക്ക് കൈമാറി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്‌റ്റർ നിർമ്മാണം, ക്വിസ്സ് മൽസരം, പ്രതിജ്ഞയെടുക്കൽ, മരം നടീൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരായ ബിനു എം സെബാസ്‌റ്റ്യൻ, ധന്യ സണ്ണി എന്നിവർപരിപാടികൾക്ക് നേതൃത്വം നൽകി.