താമരശ്ശേരി : വിസ്ഡം എഡ്യൂക്കേഷൻ ബോർഡിൻ്റെ കീഴിൽ തച്ചംപൊയിലിൽ സലഫി മദ്‌റസ ആരംഭിച്ചു. മദ്റസയുടെ ഉദ്ഘാടനം പി.കെ ഫിറോസ് എം എൽ എ നിർവ്വഹിച്ചു.
അടിസ്ഥാനമൂല്യങ്ങളിൽ ഉറച്ചുനിന്നു കൊണ്ട് തന്നെ മദ്‌റസ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തച്ചംപൊയിൽ സലഫി മസ്ജിദ് സെക്രട്ടറി സി.പി സാജിദ് അധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളിലെ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വി.എം ഉമ്മർമാസ്റ്റർ വിതരണം ചെയ്തു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, വാർഡ് മെമ്പർ കെ.സി അബ്‌ദുറഷീദ്, അശ്കർ ഇബ്രാഹിം ഒറ്റപ്പാലം, കെ അബ്‌ദുൽ നാസർ മദനി, സംസം അബ്‌ദുറഹിമാൻ, പി.ടി മുഹമ്മദ് ശിഹാബ് പ്രസംഗിച്ചു. വിസ്‌ഡം യൂനിറ്റ് സെക്രട്ടറി ടി. പി അബ്ദുൽ ജലീൽ സ്വാഗതവും മദ്‌റസ കൺവീനർ നസീബ് ടി.പി.സി നന്ദിയും പറഞ്ഞു.
ടി പി അബ്ദുൽ ഖാദർ മാസ്‌റ്റർ, വി.സി മുഹമ്മദ് മാസ്‌റ്റർ, എൻ.പി അബൂബക്കർ മാസ്റ്റർ, പി.സി അബ്‌ദുസലാം സംബന്ധിച്ചു.
ഫോട്ടോ: തച്ചംപൊയിലിൽ ആരംഭിച്ച സലഫി മദ്‌റസ പി.കെ ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.