Trending

ഉപയോഗശൂന്യമായ നടപ്പാത ശുചീകരിച്ച് മാതൃകയായി നിർമല യു.പി. സ്കൂൾ പി.ടി.എ


ചമൽ: ഉപയോഗശൂന്യമായി കാടും കുറ്റിച്ചെടികളും നിറഞ്ഞുകിടന്ന ചമൽ അങ്ങാടിയിലേക്കുള്ള നടപ്പാത ശുചീകരിച്ച് മാതൃകാപരമായ പ്രവർത്തനവുമായി നിർമല യു.പി. സ്കൂൾ പി.ടി.എ. സ്കൂളിൽ നിന്ന് ചമൽ അങ്ങാടി വരെയുള്ള നടപ്പാതയാണ് പി.ടി.എയുടെ നേതൃത്വത്തിൽ ശുചീകരിച്ച് യാത്രയോഗ്യമാക്കിയത്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ നടപ്പാത  കാടുകയറിയ നിലയിലായിരുന്നതിനാൽ സഞ്ചാരം ദുഷ്‌കരമായിരുന്നു. ഇത് പരിഗണിച്ചാണ് പി.ടി.എ അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 

പി.ടി.എ പ്രസിഡന്റ് നൂറുദ്ദീന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. വൈസ് പ്രസിഡന്റ് റഫീബ്, എ.പി.ടി.എ പ്രസിഡന്റ് സുനിത പ്രജീഷ്, ആയിഷ സത്താർ , നിഷിത ജയൻ , റജീന , സിനി മാത്യു എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

ശുചീകരണ പ്രവർത്തനത്തോടൊപ്പം സ്കൂൾ മുതൽ ചമൽ അങ്ങാടി വരെയുള്ള റോഡിന്റെ അരികിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംരക്ഷണ കൈവരി സ്ഥാപിക്കണമെന്ന ആവശ്യവും പി.ടി.എ അധികൃതർ ഉന്നയിച്ചു. ഈ ഭാഗത്ത് ദിവസേന നിരവധി വിദ്യാർത്ഥികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന സാഹചര്യത്തിൽ കൈവരി സ്ഥാപിക്കുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.


Post a Comment

Previous Post Next Post