അടിവാരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തി.
നിലവിൽ ഈ ഭാഗത്ത് വൺ വേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്, ദേശീയപാത അധികൃതരും ,പോലീസും സ്ഥലത്തെത്തി മുൻകരുതൽ നപടികൾ സ്വീകരിച്ചു വരുന്നുണ്ട്
റോഡിന്റെ വശങ്ങളിലുള്ള കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലായതിനാൽ ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കുക.
മഴ തുടരുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ മണ്ണൊലിപ്പും ഭൂവിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് ആശങ്ക. റോഡിന്റെ അരികുഭാഗം ദുർബലമായ സാഹചര്യത്തിൽ വാഹനങ്ങൾ വശങ്ങളിലേക്ക് അമിതമായി ചേർത്ത് ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും.