ചമൽ: ഗവൺമെന്റ് എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച രാമായണ കഥാപ്രയാണം ഹൃദ്യമായി. രാമായണകഥയുടെ പ്രധാന ഭാഗങ്ങൾ ഹ്രസ്വമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചത്.
അഞ്ച് ബേസിക് സ്ക്വാഡുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ബ്ലൂ സ്ക്വാഡ് (നീലക്കിളികൾ) ഒന്നാം സ്ഥാനം നേടി വിജയകിരീടം ചൂടി.
സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് രാമായണകഥ അവതരിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ രമ്യ അരവിന്ദ് ചോദ്യങ്ങൾ ഉന്നയിച്ചു. അധ്യാപകരായ സന്തോഷ്, ഷംല പി.എച്ച്., രഞ്ജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.