Trending

നെഹ്റു മെമ്മോറിയൽ ലൈബ്രറിയിൽ ഫിലിം പ്രദർശനം നടത്തി.


കട്ടിപ്പാറ: നെഹ്റു മെമ്മോറിയൽ ലൈബ്രറിയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഫിലിം പ്രദർശനം ശ്രദ്ധേയമായി. രാവിലെ 10 മണിക്ക് ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ പ്രദർശനത്തിന് തുടക്കം കുറിച്ച് സ്വിച്ച് ഓൺ കർമ്മം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി മണിമല നിർവഹിച്ചു.

ലൈബ്രറി പ്രസിഡന്റ് ദേവസ്യ മഞ്ഞാനയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗോപു സാഗർ, സനിൽ പ്ലാക്കൂട്ടത്തിൽ, സി. സിബി ഫ്രാൻസിസ്, ബാനു വർഗീസ്, സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സലിം പുല്ലടി സ്വാഗതവും അസീസ് നന്ദിയും പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി സ്റ്റാഫ് അംഗം ഈശ്വർ പദ്ധതി വിശദീകരിച്ചു.

തുടർന്ന് ദി കിഡ്: ബൈസിക്കിൾ തീവ്സ്, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾ പ്രദർശിപ്പിച്ചു. സിനിമാസ്വാദകരുടെയും നാട്ടുകാരുടെയും മികച്ച പങ്കാളിത്തത്തോടെ പരിപാടി ശ്രദ്ധേയമായി.

Post a Comment

Previous Post Next Post