Trending

ഫ്രഷ് കട്ട്‌ വിഷയത്തിലെ udf ന്റെ ഇരട്ടതാപ്പ്.



ഫ്രഷ് കട്ട്‌ സമരപന്തലിൽ ഇരുന്ന് പ്രയാസം അനുഭവിക്കുന്ന നൂറുകണക്കിന് ദുരിതബാധിതരെമുന്നിൽ നിന്നാണ് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ ഗുരുതരമായ ആരോപണം MLA പി കെ ഫിറോസ് ഉന്നയിക്കുന്നത്. UDF സൈബർ ഹാൻഡിലുകളും നേതാക്കന്മാരും എല്ലാം ഇത് പിന്നീട് ഏറ്റെടുത്തു പ്രചരിപ്പിച്ചു. 

സെക്രട്ടറി സാമ്പത്തികമായി ഫ്രഷ് കട്ട്‌ മാനേജ്മെന്റിൽ നിന്നും പണം വാങ്ങി അവർക്ക് അനുകൂലമായ റിപ്പോർട്ട് കൊടുത്തു എന്നുള്ളതായിരുന്നു പ്രധാനപ്പെട്ട ആരോപണം.

 ഗൗരവകരമായ ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം പതിമൂന്നാം തീയതി (13/08/2026) അടുത്ത ഭരണസമിതി യോഗത്തിൽ അടിയന്തര പ്രമേയമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രസിഡണ്ടിന് കത്ത് നൽകി.

 എന്നാൽ ഇന്നു നടന്ന (21/08/2026) ഭരണസമിതി യോഗത്തിൽ ഈ വിഷയം അജണ്ടയിൽ ഉൾപ്പെടുത്താൻ അട്ടിപ്പാറ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി തയ്യാറായില്ല. ഭരണസമിതി യോഗത്തിൽ ഈ വിഷയം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുഡിഎഫ് നേതൃത്വം അതിനെ എതിർക്കുകയാണ് ചെയ്തിട്ടുള്ളത്.

 ഫ്രഷ് കട്ട് വിഷയത്തിൽ ജനങ്ങൾക്ക് മുമ്പിൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കുറ്റപ്പെടുത്തി സമരം ചെയ്യുന്ന ആളുകളെ യഥാർത്ഥത്തിൽ കബളിപ്പിക്കുന്നത് യുഡിഎഫ് നേതൃത്വം തന്നെയാണ് എന്ന് ഒരിക്കൽ കൂടി ഇതിൽ നിന്നും വ്യക്തമാവുകയാണ്

Post a Comment

Previous Post Next Post