Trending

കട്ടിപ്പാറയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി; ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കി.

കട്ടിപ്പാറ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ശനിയാഴ്ച (01/08/2026) വൈകിട്ട് 4 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിന് എം.എൽ.എ പി. കെ. ഫിറോസ് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ, സെക്രട്ടറി നൗഷാദലി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജംഷീന വി.കെ., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുഫീറ പി.എസ്., ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധസേവന പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്തിലെ നിലവിലെ മഴക്കെടുതി സാഹചര്യം വിശദമായി വിലയിരുത്തിയ യോഗത്തിൽ, അപകടഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ, ജി.എൽ.പി. സ്കൂൾ ചമൽ, നസ്രത്ത് യു.പി. സ്കൂൾ കട്ടിപ്പാറ എന്നിവിടങ്ങളിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ  തുറന്നു 

മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും യോഗം അഭ്യർഥിച്ചു.

Post a Comment

Previous Post Next Post