പുതുപ്പാടി പഞ്ചായത്ത് കൈതപോയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന
എം പവർ ചാരിറ്റബിൾ പബ്ലിക് ട്രസ്റ്റ്ന്റെ കീഴിൽ തുടങ്ങുന്ന ഡയാലിസിസ് സെന്ററിൻ്റെ തറക്കല്ലിടൽ കർമ്മം ബഹു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മലയോര മേഖലയിലെ പാവപെട്ട വൃക്ക രോഗികൾക്ക് ഒരു ആശ്വാസകേന്ദ്രമായി ഈ ഡയാലിസിസ് സെന്റർ മാറുമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പരിപാടിയിൽ പ്രസിഡന്റ് EK നൗഫൽ അദ്യക്ഷത വഹിച്ചു..
ആരോഗ്യ മേഖലയിൽ കൈതപ്പൊയിലിന്റെ ഹൃദയം തൊട്ടറിഞ്ഞ് അര നൂറ്റാ ണ്ടോളം സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ ശാന്താറാമിന്ന് തങ്ങൾ പൊന്നാട അണിയിച്ചു ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടി എൻട്രൻസ് എക്സാമിൽ തൃശ്ശൂർ വെറ്റിനറി കോളേജിൽ അഡ്മിഷൻ നേടിയ താഹിറലി ഇ കെ തങ്ങളിൽ നിന്ന് ഉപഹാരം ഏറ്റു വാങ്ങി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷക്കുട്ടി സുൽത്താൻ . വൈസ് പ്രസിഡണ്ട് ഷംസീർ പോത്തറ്റിൽ . ബ്ലോക്ക് മെമ്പർ ബുഷ്റ ഷാഫി, മെമ്പർമാരായ ആയിഷ ബീവി, ഷംസു കുനിയിൽ രാധ ടീച്ചർ ഓ എം റംല അസീസ് നജുമുന്നിസ ശരീഫ് എന്നീ ജനപ്രതിനിധികൾ സന്നിഹിതരായി. ആശംസകൾ അർപ്പിച്ചുകൊണ്ട് വികെ ഹുസ്സൈൻകുട്ടി
ഗിരീഷ് ജോൺ ,സി കെ കാസിം, ബിജു താനിക്കംകുഴി, CA മുഹമ്മദ് , സഗീർ ഇരഞ്ഞോണ, ടികെ നാസർ,സിദീക് K, അഹമ്മദ് ബിച്ചി എന്നിവര് സംസാരിച്ചു , ടികെ ഇമ്പിച്ചമ്മെദ് ഹാജി, കെ സി മുഹമ്മദ് ഹാജി, Rk മൊയ്തീൻ കോയ ഹാജി, ഷാഫി വളഞ്ഞപ്പാറ, എംപി അബ്ദുറഹിമാൻ, മുജീബ് മാക്കണ്ടീ കളത്തിൽ അബ്ദുല്ല ഹാജി, അഷ്റഫ്ഒതയോത്ത്,ബഷീർ മണൽവയൽ, ഷാജി, അഫ്സൽ എം എം, എന്നിവർ സന്നിഹിതരായി. ടെസ്റ്റ് മെമ്പർമാരായ സലീം മൂലയിൽ, ജലീൽ ടിപി, മജീദ് പൂവപ്പറ്റ, അഷ്റഫ് TT, അബ്ബാസ് കേളോത്ത്, നാസർ പിസി, അഷ്റഫ് NKഷമീർ പുളിക്കൽ തൊടി , ഫിയാസ് എംപി, എന്നിവര് പ്രോഗ്രാം ക്രോഡീകരിച്ചു.
. കെസി ശിഹാബ് സ്വാഗതവും അഷ്റഫ് പൂതോട്ടിൽ നന്ദിയും പറഞ്ഞു....