Trending

മാസ്‌കില്‍ ഇളവില്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍.

തിരുവനന്തപുരം: ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ആവശ്യമില്ലെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. മാസ്‌കില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. തുടര്‍ന്നും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇനി മുതല്‍ മാസ്‌ക് വേണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേന്ദ്രം വീണ്ടും രംഗത്തെത്തിയത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് തുടരണം. ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് മാത്രമാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതെന്ന് വ്യക്തമാക്കിയ മന്ത്രാലയം മാസ്‌ക് ഒഴിവാക്കി മുന്നോട്ടു പോകേണ്ട സാഹചര്യത്തിലേക്ക് രാജ്യം എത്തിയിട്ടില്ലെന്നും അറിയിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികളില്‍ ഇളവ് കൊണ്ടുവരാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post