Trending

അടിവാരം എ എൽ പി സ്‌കൂളിലെ എൽ എസ് എസ് വിജയികൾക്ക് ഉപഹാരം നൽകി.


അടിവാരം :പുതുപ്പാടി പഞ്ചായത്തിൽ ഏറ്റവും മികച്ച മാർക്കോടെ വിജയിച്ച അടിവാരം എ എൽ പി സ്‌കൂൾ വിദ്യാർഥികളായ അമൽ ദേവ്, മുഹമ്മദ് റസ്സൽ,മുഹമ്മദ് സിനാൻ, മുഹമ്മദ് ഹാദി ഷഹദ്, ജോബിറ്റ് സന്തോഷ്, ഷിഫ മർവ്വ, നിവേദ്യ പ്രമോദ് എന്നിവർക്ക് യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്‌മ ഉപഹാരം നൽകി. ക്ലബ്ബ് പ്രസിഡണ്ട് നാസർ കണലാട് ഉപഹാരം കൈമാറി ഉൽഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് ഉപദേശക സമിതി അംഗം സലീം പിസി,ജനറൽ സെക്രട്ടറി സുധീർ സിവി,വൈസ് പ്രസിഡന്റ് റിയാസ് അടിവാരം, ജോയിന്റ് സെക്രട്ടറിമാരായ ഗഫൂർ ഓതയോത്, രതീഷ് ടി ആർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഫ്‌സിൽ പിലാശ്ശേരി, ഉമ്മർ നസീർ , സിറാജ് പി കെ, നിസാർ പട്ടാമ്പി തുടങ്ങിയവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം കൈമാറി.

Post a Comment

Previous Post Next Post