Trending

കട്ടിപ്പാറ മാവുള്ള പൊയിൽ മലയിലെ കൂറ്റൻ പാറക്കെട്ട് പൊട്ടിച്ച് മാറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം.


താമരശ്ശേരി : മഴ കനത്ത് പെയ്യുന്ന സമയത്ത് ഏത് നേരവും പൊട്ടി വീഴാനൊരുങ്ങി നിൽക്കുന്ന വലിയ പാറക്കെട്ടാണ് കട്ടിപ്പാറ- മാവുള്ള പൊയിലിലെ കുറ്റൻ പാറക്കെട്ട്. അനേകം കുടുംബങ്ങൾ മലയുടെ താഴ്ഭാഗത്ത് താമസിക്കുന്നുണ്ട്. കല്ലുകൾ അടർന്ന് വീഴാൻ വളരെയേറെ സാദ്ധ്യതയുള്ള കൂറ്റൻ പാറക്കെട്ടും പരിസരവും താമരശേരി തഹസിൽദാറും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ മെയ് മാസത്തിൽ സന്ദർശിക്കുകയും ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു . എന്നാൽ ഇതു വരെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.ജനങ്ങളുടെ ജീവന് ഭീഷണിയായ കൂറ്റൻപാറ ശാസ്ത്രീയ രീതിയിൽ പൊട്ടിച്ച് മാറ്റാൻ അടിയന്തിര നടപടി സ്വികരിക്കണമെന്ന് ഇന്നലെ ചേർന്ന താമരശ്ശേരി താലുക്ക് വികസന സമിതി യോഗത്തിൽ സമതി അംഗമായ കെ.വി.സെബാസ്റ്റൻ ആവ ശ്യപ്പെട്ടു.

Post a Comment

Previous Post Next Post