കൊടുവള്ളി :അംബേദ്കർ ഗ്രാമവികസന പദ്ധതി 2021-22 പ്രകാരം കിഴക്കോത്ത് പഞ്ചായത്തിലെ പന്നിയങ്കാട്ടു പുറായിൽ
കോളനിയും, കട്ടിപ്പാറ പഞ്ചായത്തിലെ അംബേദ്കർ കോളനി
യും ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി
എം.കെ.മുനീർ എംഎൽഎ അറിയിച്ചു.
പട്ടികജാതി വികസനം ലക്ഷ്യം വച്ചുള്ള ഈ പദ്ധതിയുടെ 20% തുകയായ 20 ലക്ഷം രൂപ
അനുവദിച്ചാണ് ഉത്തരവായത്.
കോളനിക്കുള്ളിലെ റോഡ്,
നടപ്പാത, ഓട, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങൾ, കോളനിക്കുള്ളിലെ പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ അറ്റകുറ്റപ്പണി, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമ്മാണം, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ എന്നിവ പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നും എംഎൽഎ അറിയിച്ചു.


