താമരശ്ശേരി. താമരശ്ശേരി - വെഴ്പ്പുർ ഭാഗങ്ങളിലെ കർഷകരുടെ വാഴ തോട്ടങ്ങളിലെ വാഴ കുലകൾ നശിപ്പികുന്ന മയിലുകളുടെ എണ്ണം ദിവസംന്തോറും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. മയിലുകൾ പച്ചകറി കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു. കൂട്ടമായി എത്തുന്ന മയിലുകൾ കർഷകർക്കു ഭീഷണിയായി മാറി കഴിഞ്ഞു.
കൃഷി നശിപ്പിക്കുന്ന മയിലുകളുടെ ശല്യം അവസാനിപ്പികുന്നതിനാവശ്യമായ നടപടി വനം വകുപ്പ് സ്വികരിക്കണമെന്ന് താമരശ്ശേരി മേഖല സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.

