Trending

കരിങ്കൽകെട്ടും ടാർ റോഡിൻ്റെ പകുതി ഭാഗവും തകർന്ന് പരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾ ഭീക്ഷണിയിൽ



ചമൽ : കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ വള്ളുവർ കുന്ന് കോളനിയിലേക്ക് പോകുന്ന റോഡിൽ കോളനിയുടെ അടുത്തുള്ള വളവിലെ കരിങ്കൽകെട്ടും ടാർ റോഡിൻ്റെ പകുതി ഭാഗവും തകർന്ന് പരിസരത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീഷണിയായി മാറി കൊണ്ടിരിക്കുന്നു. ഒരു കൊല്ലമായി റോഡിൻ്റെ പകുതി ഭാഗം ഇടിഞ്ഞ് തകർന്ന് പോയിട്ടും അധികൃതർ മൗനം പാലിക്കുകകയാണ്.വലിയ വാഹനങ്ങൾ റോഡിൽ കൂടി പോകുമ്പേൾ പരിസരത്തുള്ള കുടുംബങ്ങൾ മാറി താമസിക്കേണ്ട അവസ്ഥയാണ്.മഴ പെയ്യുമ്പോൾ റോഡിൽ കൂടി ഒഴുകി വരുന്ന ചെളിവെള്ളം ഈ കുടുംബങ്ങൾക്ക് ഭിക്ഷണിയാണ്‌.ഈ റോഡിൽ കൂടി യാത്ര ചെയ്യുന്ന വാഹനങ്ങൾ ഏതു സമയത്തും അപകടത്തിൽ പൊടാനുള്ള സാധ്യതയെറെയാണ്.




 ബന്ധപ്പെട്ട ഭരണാധികാരികൾ ഈ കാര്യത്തിൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് താമരശ്ശേരി താലൂക്ക് വികസനസമതി മെമ്പർ കെ.വി.സെബാസ്റ്റിൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post