യൂണിറ്റ് ന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു.
കായിക രംഗത്ത് കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, ഈ പ്രവർത്തനത്തിലൂടെ കുട്ടികളെ കൂടുതൽ ഉന്നതിയിൽ എത്തിക്കുക എന്നതുമാണ് സ്പോർട്സ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അമൽ രാജ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു ,. S P C യൂണിറ്റിന് വേണ്ടി രക്ഷിതാക്കൾ വാങ്ങിയ ബാൻഡ് സെറ്റ് S P C എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഹെഡ് മാസ്റ്റർക്ക് കൈമാറി.കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹ്മാൻ മാസ്റ്റർ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി. സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സിപിഒ ഷാജികുമാർ മാഷിനേയും,
എ സി പി ഒ അജില ടീച്ചറേയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.സീനിയർ അസിസ്റ്റന്റ് ടി. വി ശ്രീലത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ് മാഷ്, S P C- P T A പ്രസിഡന്റ് സബിത ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു.പരിപാടിയിൽ സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. ഹെഡ് മാസ്റ്റർ ഇ.ശ്യം കുമാർ മാഷ് സ്വാഗതവും, മറിയം ടീച്ചർ നന്ദിയും അറിയിച്ചു.
