കുന്ദമംഗലം: ഓൾ കേരള പെയിന്റേസ് ഫെൽഫെയർ അസോഷിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഗവ: ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന പഠന കളരി ജില്ലാ പ്രസിഡണ്ട് റിനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ജിതിൻ പത്തനംതിട്ട ഉൽഘാടനം ചെയ്തു,
സംസ്ഥാന ട്രഷറർ ബിജു പുതുപ്പള്ളി മുഖ്യപ്രഭാഷണം നടത്തി രതീഷ് കായംകുളം . അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി . ജില്ലാ സെക്രട്ടറി കെ.സി ശ്യാം സ്വാഗതവും ട്രഷറർ ജാഫർ നരിക്കുനി നന്ദിയും പറഞ്ഞു
