Trending

ശക്തമായ കാറ്റിലും മഴയിലും വേദി തകര്‍ന്നു.ഇന്ന് തുടങ്ങാന്‍ ഉദ്ധേശിച്ചിരുന്ന പ്രഭാഷണ പരിപാടി വാവാട് മഖാം പരിസരത്തുള്ള വേദിയിലേക്ക് മാറ്റി




കൊടുവള്ളി : കൊടുവള്ളി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ - വാവാട് ഉസ്താദ് ആണ്ടനുസ്മരണ പരിപാടിയുടെ വേദി തടര്‍ന്നു.ആയിരത്തോളം പേര്‍ പങ്കെടുത്ത എസ് കെ എസ് എസ് എഫ് ജില്ല ലീഡേര്‍സ് പാര്‍ലമന്‍റ് പരിപാടി നടന്നു കൊണ്ടിരിക്കുമ്പോയാണ് വേദി തകര്‍ന്നത്.ആര്‍ക്കും പരിക്കില്ല.


വേദി തകര്‍ന്നതോടെ ഇന്ന് രാത്രി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മത പ്രഭാഷണ പരിപാടിയുടെ വേദി മാറ്റി.വാവാട് ഉറൂസ് മുബാറക് നടന്ന മഖാം പരിസരത്തെ വേദിയിലേക്കാണ് പരിപാടി മാറ്റിയത്.ജില്ല പരിപാടി ഓഡിറ്റോറിയത്തിലേക്ക് മാറ്റിയ ശേഷം പരിപാടി തുടരുകയാണ്.വലിയ അപകടമില്ലാതെ ഒഴിവായത് സംഘാടകരുടെയും വിഖായ പ്രവര്‍ത്തകരുടെയും സമയോജിത ഇടപെടലാണ്.താര്‍പ്പായ കൊണ്ട് ഉണ്ടാക്കിയ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പൊത്തിയിട്ടുണ്ട്.ജനറേറ്ററും വൈദ്യുതിയും ഉപയോഗിച്ച് കൊണ്ടിരിക്കേയാണ് അപകടം നടന്നത്,

Post a Comment

Previous Post Next Post