നരിക്കുനി: അകാലത്തില്‍ വിട്ടുപിരിഞ്ഞ അക്ഷയ് കിരണിന്റെ ഓര്‍മയ്ക്കായി പാലങ്ങാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'കിരണം' ചാരിറ്റബിള്‍ ട്രസ്റ്റ് യുവാക്കാള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നു.
ഒരു വര്‍ഷത്തിനിടെ ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ കിരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിശീലനം .അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കൈതാങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സ്,ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം 5 മണി മുതല്‍ 6 മണിവരെയാണ് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിശീലനം. നീന്തല്‍ പരിശീലനം ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സിക്രട്ടറി സി.കെ. എ ഷമീര്‍ ബാവ ഉദ്ഘാടനം ചെയ്തു .കിരണം പ്രസിഡന്റ് സിജി ,സെക്രട്ടറി ഖാദര്‍.സി.കെ, ശരത് ലാല്‍,ആനന്ദ് കിരണ്‍,സുഷാദ്ഇ, .മിഥിലാജ്,അദിന്‍ ,അനയ്,അഭയ്, മനോജ് കുമാര്‍ കെ.എന്നിവര്‍ സംബന്ധിച്ചു. ഹെല്‍ത്ത്‌കെയര്‍ഫൗണ്ടേഷന്‍ ഡിസാസ്റ്റർ മാനേജ്മൻറ് ടീം കേരളയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലനത്തിന് ഷംസുദ്ധീൻ എകരൂൽ ,സമീര്‍ ജംഷി ,ഷിനുഎന്നിവര്‍ നേതൃത്വം നല്‍കി.
