Trending

പ്ലാസ്റ്റിക്ക് നിരോധനം ഒക്ടോബർ മാസം 1-ാo തിയ്യതി മുതൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചമൽ ഭാഗത്ത്

കട്ടിപ്പാറ:കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ 4, 7,3 വാർഡുകൾ ഉൾകൊള്ളുന്ന ചമൽ ടൗൺ, ചമൽ അംബേദ്ക്കർ കോളനി ജംഗ്ഷൻ [ വളവ് ] , 

 ജിഎൽ പി സ്കൂൾ പരിസരം, ചുണ്ടൻകുഴി ഭാഗങ്ങൾ, 

എട്ടേക്ര, വെണ്ടേക്കുംചാൽ ഭാഗങ്ങൾ, മാക്കുന്ന്, 

കേളൻമൂല, വള്ളുവർക്കുന്ന് ട്രൈബൽ കോളനി പരിസരം എന്നിവിടങ്ങളിലെ പല തലത്തിലുള്ള വ്യാപാര സ്ഥാപനങ്ങളിലും 2022 ഒക്ടോബർ മാസം 1-ാം തിയ്യതി മുതൽ പ്ലാസ്റ്റിക് 

ക്യാരി ബാഗുകളും , 

മറ്റ് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുവാൻ 11/8/2022 ന് ബെറ്റർ ബിൽഡിംഗിൽ  ചേർന്ന വ്യാപാരി കൂട്ടായ്മയ തീരുമാനം കൈ കൊണ്ടു .


യോഗത്തിൽ 4, 7,3 വാർഡുകളിലെ വ്യാപാരികൾ പങ്കെടുക്കുകയും

പ്രദേശവാസികൾ

ഒക്ടോബർ ഒന്നാം തിയ്യതി മുതൽ മീൻ ഉൾപ്പെടെയുള്ള ആവശ്യ സാധനം വാങ്ങിക്കുവാൻ വരുമ്പോൾ തുണി സഞ്ചി ഉൾപ്പെടെയുള്ള വ കൈയിൽ കരുതണമെന്ന് യോഗം അഭ്യർത്ഥിച്ചു. 4-ാം വാർഡ് മെബ്ബറും , ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അനിൽ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന

 യോഗത്തിൽ

 ആഗസ്റ്റിൻ ഇ കെ , 

ബെറ്റർ ബാലൻ , മിന്നാരം നൗഷാദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post