ചമൽ ജി എൽ പി സ്കൂൾ
പൂർവവിദ്യാർഥികൾ ഒത്തുകൂടി.
വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി അധ്യക്ഷൻ വഹിച്ച പൂർവ വിദ്യാർത്ഥി സംഗമത്തിൽ സ്കൂൾ HM ബഷീർ ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി അംഗങ്ങൾ
പ്രസിഡന്റ്: ടി.സി.അമൃത സാഗർ.
ജനറൽ സെക്രട്ടറി: എം. എ. അബ്ദുൽ ഖാദർ മാസ്റ്റർ
വൈസ് പ്രസിഡന്റുമാർ: എ. ടി. ബാലൻ, എൻ.പി.കുഞ്ഞാലിക്കുട്ടി
ജോ. സെക്രട്ടറിമാർ: പി. എം.സിറാജ്, ആനന്ദവല്ലി
ട്രഷറർ: അബ്ദുസ്സലാം
അഡ്ഹോക് കമ്മിറ്റി കൃത്യപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും പ്രസിഡന്റ്, സെക്രട്ടറിമാർക്ക് ചുമതല നൽകി
സ്വാതന്ത്ര്യദിനം നാടിന്റെ ആഘോഷമാക്കുന്നതിനുള്ള ശ്രമം നടത്തുവാൻ തീരുമാനിച്ചു.
സംഗമത്തിൽ ജി എൽ പി സ്കൂളിലെ അൻപതോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ആസിഫ് ചുണ്ടൻകുഴി സ്വാഗതവും, എസ്എംസി ചെയർമാൻഗിരിജാക്ഷന്‍ നന്ദിയും പറഞ്ഞു.


