Trending

കുഴികളിൽ കരിങ്കൊടികുത്തി യൂത്ത് ലീഗ് പ്രതിഷേധം.




പുതുപ്പാടി:  നിരവധി ഭീമൻ കുഴികൾ രൂപപ്പെട്ട് അപകടം പതുങ്ങിയിരിക്കുന്ന നാഷണൽ ഹൈവേയിലെ കുഴികളിൽ കരിങ്കൊടി നാട്ടി പുതുപ്പാടി പഞ്ചായത്ത്
യൂത്ത് ലീഗ് പ്രതിഷേധിച്ചു.

 കുഴികളിൽ വീണ് ജീവൻ പൊലിയുന്നതിന് മുമ്പ് അധികൃതർ അടിയന്തരമായി ഇടപെടൽ നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും, എം.എൽ.എയും പ്രശ്നം പരിഹരിക്കാൻ നേതൃപരമായ പങ്ക് വഹിക്കണമെന്നും
യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

നിരവധി രോഗികളുമായി നൂറ് കണക്കിന് ആമ്പുലൻസുകൾ അടക്കം സേവനം നടത്തുന്ന ദേശീയപാതയിലെ ഭീമമായ കുഴികൾ രോഗികൾക്കടക്കം വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.പ്രതിഷേധ സമരത്തിന് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ പി സുനീർ, മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ,
കെ. ടി ഷമീർ,പി.കെ നംഷീദ്, കെ.സി ശിഹാബ്, വി.കെ ഷംനാദ് ,ബാബു സൈഫുന്നീർ, അഷ്റഫ് ടി.ടി, അഷ്റഫ് ചാലിൽ, ഇർഷാദ് ടി.ടി, മുഹമ്മദലി ടി.എം, യൂസുഫ് സി.ടി, സംഷീർ എം, നൗഫൽ,
ഫുഹാദ് സനീം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post