പുതുപ്പാടി: മലവെള്ളം തകര്‍ത്ത വൃദ്ധ ദമ്പതികളുള്ള കുടുംബത്തിന്‍റെ നടപ്പാലം യുവജന കൂട്ടായ്മയിലൂടെ പുനര്‍നിര്‍മ്മിച്ച് നല്‍കി രാഹുല്‍ ബ്രിഗേഡ്.
കണ്ണപ്പന്‍കുണ്ട് മുണ്ടക്കല്‍ അപ്പച്ചന്‍റെ വീട്ടിലേക്കുള്ള നടപ്പാലം ഈ പ്രാവശ്യത്തെ മലവെള്ളത്തില്‍ ഒലിച്ച് പോയിരുന്നു. വീട്ടിലേക്കുള്ള ഏക വഴിയായിരുന്ന പാലം പുനഃനിര്‍മ്മിക്കാല്‍ പുതുപ്പാടി രാഹുല്‍ ബ്രിഗേഡ് ക്യാപ്റ്റന്‍ ജയ്സന്‍ കല്ലങ്കാവനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന്, അദ്ദേഹം രാഹുല്‍ ബ്രിഗേഡിന്‍റെ നേതൃത്വത്തില്‍ പാലം പുനഃനിര്‍മ്മിച്ച് നല്‍കുകയായിരുന്നു.
ബ്രിഗേഡ് നിയോജക മണ്ഡലംക്യാപ്റ്റൻ സിനീഷ് സായി, മണ്ഡലം ക്യാപ്റ്റൻ ജയ്സൺ കല്ലു കാവുങ്കൽ, സഹീർ എരഞ്ഞോണ, റിയാസ് കാക്കവയൽ, എന്നിവർ പാലം പുനഃനിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി. പുതുപ്പാടിയിലടക്കം കാലവര്‍ഷ കെടുതികളടക്കമുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമാവുകയാണ് രാഹുല്‍ ബ്രിഗേഡിന്‍റെ ഫ്രവര്‍ത്തനങ്ങള്‍.
