Trending

ശ്രീകൃഷ്ണജയന്തി: സാംസ്കാരികസദസ്സ് നടത്തി.




താമരശ്ശേരി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കോഴിക്കോട് ഗ്രാമ ജില്ലാ സമിതി നേതൃത്വത്തിൽ താമരശ്ശേരിയിൽ സാംസ്കാരിക സദസ്സ് നടത്തി.

സ്വത്വം വീണ്ടെടുക്കാം , സ്വധർമ്മാചരണത്തിലൂടെ എന്ന സന്ദേശമുയർത്തിക്കൊണ്ട് നടത്തിയ സദസ്സ് സംഗീതഞ്ജൻ സി.ജി .സുമേഷ് ശ്രീകൃഷ്ണ വിഗ്രഹത്തിൽ പൂമാല ചാർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീകൃഷ്ണ ഗീതങ്ങൾ ആലപിച്ചു.

കലിക്കറ്റ് ആദർശസംസ്കൃത വിദ്യാപീഠം, ബാലുശ്ശേരി റിട്ടയേർഡ് പ്രിൻസിപ്പാൾ പി.വി.ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബാലഗോകുുലം മേഖലാസമിതി അംഗം പി.എം.ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ ജില്ലാ സ്വാഗതസംഘം ഉപാധ്യക്ഷന്മാരായ ഗിരീഷ് തേവള്ളി, ഷാൻ കട്ടിപ്പാറ, താമരശ്ശേരി മണ്ഡലം ആഘോഷ പ്രമുഖ് സജീവ്കുമാർ പ്രസംഗിച്ചു.

സി. ശ്രീധരൻ ,എസ് ദേവദർശന, സി.ജി.സുമേഷ് എന്നിവരെ ചടങ്ങിൽ
പൊന്നാടയും , ഉപഹാരവും നൽകി പി.എം.ശ്രീധരൻ മാസ്റ്റർ ആദരിച്ചു.

ഗ്രാമ ജില്ലാ കാര്യദർശി എം.സി. സുമേഷ് സ്വാഗതവും ഗ്രാമ ജില്ലാ സഹകാര്യദർശി മോഹൻദാസ് കൂടത്തായി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post