ചമൽ: കടങ്കഥകളുടെയും കടങ്കവിതകളുടെയും പഴമയിൽ പുതിയ ചരിത്രം രചിച്ച് ചമൽ ജി.എൽ.പി സ്കൂളിലെ കുരുന്നുകളും അവരുടെ അമ്മമാരും ഇന്ന് ക്യാമ്പസ് ധന്യമാക്കി.
സ്കൂളിലെ വിദ്യാർത്ഥികൾ അഞ്ചു നിറച്ചാർത്തുകളിൽ
സംഘങ്ങളായി,
ആഴ്ചകളുടെ പരിശീലനത്തി
നൊടുവിലാണ് മത്സരിക്കാനായി ഗോദയിലിറങ്ങിയത്.
കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകി അമ്മമാരും ചേർന്നുനിന്നു.
പരിചിതവും
അപരിചിതവുമായ നൂറുകണക്കിനു കടങ്കഥകൾ പെയ്തിറങ്ങിയ മണിക്കൂറുകൾ ചമൽ ജിഎൽപി സ്കൂളിന്റെ ചരിത്രത്തിലെ
നാഴികക്കല്ലായി.
മത്സരത്തിനൊടുവിൽ ഗ്രീൻ സ്‌ക്വാഡ് വിജയക്കൊടി പാറിച്ചു.
കഴിഞ്ഞമാസം നടന്ന സാഹിത്യ പ്രശ്നോത്തരി മത്സരത്തിലെ വിജയികളായ യെല്ലോ സ്ക്വാഡിൽ നിന്ന് ഇത്തവണ ഗ്രീൻ സ്കോഡ് റോളിംഗ് ട്രോഫി
പിടിച്ചെടുത്തു.
ഹാർമണി മദേഴ്സ് ഗ്രൂപ്പിന്റെ മത്സരത്തിൽ 4ബി ക്ലാസിലെ വിദ്യാർത്ഥി മുഹമ്മദ് ഖാലിദിനെ മാതാവ് ഫർസാന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സര പരിപാടികൾ ഹെഡ്മാസ്റ്റർ അഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കടങ്കഥ മത്സരത്തിന് ജോഷില ജോൺ നേതൃത്വം നൽകി.
