താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
കൊടുവള്ളി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ,പി. സുനീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ:അബ്ബാസ് കെ, ജൂനിയർ അസ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ :ഷാമിൻ, നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി:ഷജില, പി,ആർ,ഒ,സൗമ്യ ഫിലിപ്പ്, നഴ്സിംഗ് ഓഫീസർ ശ്രീമതി രാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജീവനക്കാരും ആശ പ്രവർത്തകരും ചേർന്ന് ആശുപത്രി പരിസരം വൃത്തിയാക്കി.
