താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയില്‍ വീടിന് തീപിടിച്ച് വിട്ടുപകരണങ്ങളടക്കം എല്ലാം കത്തിനശിച്ചു.മൂന്ന് പേരക്കുട്ടികളോടൊത്ത് മിച്ചഭൂമിയില്‍ താമസിക്കുന്ന വിധവയായ പാത്തുമ്മയുടെ വീടാണ് അഗ്നിക്കിരയായത്.
അപകടസമയത്ത് ഭിന്നശേഷിക്കാരനായ പേരക്കുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
വീടിൻ്റെ മേൽക്കൂരയും കട്ടിലും, ബെഡും,, ടി വി, ഫാൻ, മറ്റു വീട്ടുപകരണങ്ങളും, കുട്ടികളുടെ പുസ്തങ്ങളും, രേഖകളുമടക്കം എല്ലാം കത്തിനശിച്ചു.
പാത്തുമ്മ തൊഴിലുറപ്പ് ജോലിക്കും,മറ്റു രണ്ടു കുട്ടി മദ്രസയിലും പോയസമയത്താണ് അപകടം.അപകട സമയത്ത് വീട്ടിൽ ഭിന്നശേഷിക്കരനയ പേരക്കുട്ടി മുഹമ്മദ് റിയാസ് (7) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയാണ് തീ അണച്ചത്.ഭർത്താവ് മരണപ്പെട്ട പാത്തുമ്മ മൂന്നു പേരക്കുട്ടികളോടൊപ്പം കഴിഞ്ഞിരുന്ന വീട് അഗ്നിയായതോടെ കിടപ്പാടം ഇല്ലാതെ പ്രയാസപ്പെടുകയാണ്.
