Trending

ലഹരിക്കെതിരെ ബോധവൽക്കരണവും ,പ്രതിരോധ പ്രവർത്തനങ്ങളും മാതൃകയായി പുതുപ്പാടി.





പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ഭയാനകമായ രീതിയിൽ വർദ്ധിച്ച് കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ ബോധവൽക്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രീതിയിൽ നടത്തുന്നതിന് വേണ്ടി മേഖലയിലെ മുഴുവൻ മഹല്ല് കമ്മിറ്റികളുടെയും സംയുക്ത കൂട്ടായ്മയായി, "പുതുപ്പാടി മേഖല സംയുക്ത മഹല്ല് ജമാഅത്ത് കോഡിനേഷൻ കമ്മിറ്റി" നിലവിൽ വന്നു. ലഹരി വിരുദ്ധ പ്രവർത്തന രംഗത്തെ വിദഗ്ദരായ ആളുകളുടെ ഉപദേശ നിർദേശങ്ങൾ പ്രകാരം ചിട്ടയായ പ്രവർത്തനങ്ങളുമായാണ് കമ്മിറ്റി മുന്നോട്ട് പോകുന്നത്. ഓരോ മഹല്ലിലും സംയുക്ത മഹല്ല് ജമാഅത്ത് കോഡിനേഷൻ കമ്മിറ്റികൾ നിലവിൽ വന്നു കൊണ്ടിരിക്കയാണ്. മഹല്ലുകളിൽ നടത്തിയ ഓരോ കൺവെൻഷനും ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ലഹരിക്കെതിരെയുള്ള പോരാട്ട വീര്യവും താൽപര്യവും പ്രകടമാണ്.
ആദ്യ ഘട്ടത്തിൽ വീടുകളിൽ ലഘു ലേഖ വിതരണം, പോസ്റ്റർ പ്രചരണം, ജനകീയ കൺവെൻഷൻ നടത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതി ഉണ്ടാക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്യും. അടുത്ത ഖട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതക്കൾക്കും പ്രത്യേകം ശാസ്ത്രീയമായ ബോധവൽക്കരണ ക്ലാസുകൾ,ആവശ്യാനുസരണം കൗൺസിലിംഗ്, ആവശ്യ ഘട്ടത്തിൽ ഡി അഡിക്ഷൻ സെൻ്ററിലെക്ക് പ്രമോട്ട് ചെയ്യൽ, ഫാമിലി ക്ലസ്റ്റർ രൂപീകരിച്ച് ക്ലാസുകളും വീഡിയോ പ്രദർശനവും തുടങ്ങി നിരവധി പരിപടികൾ കമ്മിറ്റി ആസൂത്രണം ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post