Trending

ലഹരി വിരുദ്ധ ക്യാമ്പയിൻ 'കരുതൽ' ശ്രദ്ധേയമായി.




കൈതപ്പൊയിൽ : സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് കരുതിയിരിക്കേണ്ട ഈ കാലഘട്ടത്തിൽ കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ സംഘടിപ്പിച്ച 'കരുതൽ' ലഹരി വിരുദ്ധ കാമ്പയിൻ ഏറെ ശ്രദ്ധയാകർഷിച്ചു.

നമ്മുടെ കുട്ടികൾ മയക്കുമരുന്നു വിൽപ്പന നടത്തുന്നവരുടെ ചതിയിൽ പെടാതിരിക്കാനും, ഇന്നത്തെ കാലത്ത് പല രൂപത്തിൽ കുട്ടികളുടെ കയ്യിൽ മയക്കുമരുന്ന് എത്തുന്നത് തടയാനുമുള്ള മുൻ കരുതൽ നാം എടുക്കണമെന്നും
ലഹരി വിരുദ്ധ ക്യാമ്പയിനിന് നേതൃത്വം നൽകിയ
കോടഞ്ചേരി സബ് ഇൻസ്പെക്ടർ ശ്രീ.അഭിലാഷ് കെ.സി വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.

 കുട്ടികൾ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും , അവർ ചതിക്കുഴിയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും, അദ്ദേഹം പറഞ്ഞു.

 സ്കൂൾ മാനേജർ കെ.എം ഡി മുഹമ്മദ്, ക്യാമ്പയിൻ
ഉദ്ഘാടനം ചെയ്തു.
സ്കൂൾ വൈസ് ചെയർമാൻ R K മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.
പി.ജാഫർ ,
സ്കൂൾ പ്രിൻസിപ്പൽ സുനിൽ എം ഐ , വൈസ് പ്രിൻസിപ്പൽ റിയാസ് നൂറാംതോട്, പി ടി എ പ്രസിഡന്റ് മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
 സ്കൂൾ ലീഡർ ഫാസിൽ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post