Trending

കാട്ടുമൃഗങ്ങൾ പൊതുജനങ്ങളെ ആക്രമിക്കന്നത് തടയാനും പരിക്കേൽക്കുന്നവർക്ക് അർഹമായ നഷ്ട പരിഹാരം നൽകുവാനും വനം വകുപ്പ് നടപടി സ്വികരിക്കണം.




താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ, കുറുക്കൻമാർ, തെരുവ്  നായകൾ, അജ്ഞാത ജീവികൾ, എന്നിവയുടെ ആക്രമണം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. രാത്രിയിലും പകലും കാട്ടുമൃഗങ്ങൾ പൊതുജനങ്ങളെ ആക്രമിക്കുന്നു. വളർത്തുമൃഗങ്ങളായ ആടുകൾ, കിടാക്കൾ, കോഴികൾ എന്നിവയെ കാട്ടുമൃഗങ്ങൾ കൊന്നു ഭക്ഷിക്കുന്നു.ഓട്ടോറിക്ഷ, ബൈക്ക്. എന്നിവയിൽ സഞ്ചരിക്കുന്ന വാഹനയാത്രക്കാരെ കാട്ടുമൃഗങ്ങൾ ആക്രമികുന്നത് ദിവസന്തോറും വർദ്ധിച്ച് കൊണ്ടിരിക്കുന്നു. കാട്ട്മൃഗങ്ങൾ മൂലം കൊല്ലപെടുന്ന വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും പരിക്കേൽകുന്ന പൊതുജനങ്ങൾക്കും അർഹമായ നഷ്ട പരിഹാരം നൽകാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post