Trending

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ റിയാലിറ്റിഷോ താരം ബാസിത് ആൽവി അറസ്റ്റിൽ.




പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെക്കൂടി പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.

 പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും, ഫ്ലവേഴ്സ് ചാനലിലെ ജസ്റ്റ് എ മിനുട്ട് എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ കാര്യറ ആലുവിളവീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി (25) യാണ് പിടിയിലായത്. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും പിടിയിലായി.

Post a Comment

Previous Post Next Post