ഓമശ്ശേരി: ആസാദി ക അമൃത് മഹോത്സവിനോട് അനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടിന്റെ നേതൃത്വത്തിൽ സമീക്ഷ ഗ്രന്ഥാലയം ഓമശ്ശേരി ലോക വയോജന ദിനാചാരണവും ഓമശ്ശേരി ഹെൽത്ത് സെന്ററും പാലിയേറ്റീവ് യൂണിറ്റും ശുചീകരണവും നടത്തി.സമീക്ഷ ഗ്രന്ഥാലയം രക്ഷാധികാരി പി. എ. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാസർ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോസായ്നാഥ് മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസ് സി. സനൂപ് മുഖ്യതിഥിയായി.നാഷണൽ യൂത്ത് വോളണ്ടീയർ കെ. വൈ. ജോസ്ന, സമീക്ഷ ഗ്രന്ഥാലയം പ്രസിഡന്റ് എം. കെ.ജംഷീർ, സെക്രട്ടറി ഉബൈദ് റഹ്മാൻ, പ്രജീഷ്, ഹാരിസ് മാധ്യമം,ഷാജിദ്, സക്കിബ്, നിജിഷ് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി
