Trending

ലഹരിക്കെതിരെ യൂത്ത് ലീഗ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.





പുതുപ്പാടി :  സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ
വെസ്റ്റ് കൈതപ്പൊയിലിൽ മുസ്ലിം യൂത്ത് ലീഗ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഉൽഘാടനം ചെയ്തു. അസ്നിൽ എൻ.പി അദ്ധ്യക്ഷത വഹിച്ചു. ലഹരി വ്യാപാരത്തിനെതിരെയും, പ്രചരണത്തിനെതിരേയും ജനകീയ പോരാട്ടങ്ങൾക്ക് എല്ലാവരും ഒരുമിക്കണമെന്ന് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെട്ടു. സിവിൽ എക്സൈസ് ഓഫീസർ ഷാജു സി.ജി മുഖ്യ പ്രഭാഷണം നടത്തി.

 പരിപാടിയിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജാസിൽ പെരുമ്പള്ളി, വാർഡ് മെമ്പർ ഉഷ വിനോദ് ,ഡി.വൈ.എഫ്.ഐ പുതുപ്പാടി മേഖലാ സെക്രട്ടറി പി.ആർ രാകേഷ്, പി.കെ മുഹമ്മദലി, പി.കെ നംഷീദ്, എം അബ്ദുറഹിമാൻ,
അബ്ദുൽ സലാം,
കെ ടി ഷമീർ ,ഷംസു, അസ്മിൽ, എസ് ഉമ്മർ എന്നിവർ സംസാരിച്ചു.കെ.കെ മുജീബ് സ്വാഗതവും, യൂനുസ് അലി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post