എളേറ്റിൽ : അറിവ് കരസ്ഥമാക്കുന്നതോടൊപ്പം വ്യക്തികളെ ആശയ സമ്പുഷ്ടമാക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗം ഡോ. ഷാജിബ് അഭിപ്രായപ്പെട്ടു. എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആഡ് ഓൻ കോഴ്സ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജ് പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പരന്ന വായനയും, അന്വേഷണാത്മകതയും വിദ്യാർത്ഥികൾ ശീലമാക്കണമെന്നും, ലഭിക്കുന്ന അവസരങ്ങളെ കഠിനാദ്ധ്വാനത്തിലൂടെ വിജയത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോളേജ് മാനേജർ എം.മുഹമ്മദലി മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ ചന്ദ്രൻ മാസ്റ്റർ, പി.കെ നംഷീദ്, പ്രൊഫസർ പുരുഷോത്തമൻ, അജു ആർ.എസ്, സലാം മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, രാധാകൃഷ്ണൻ നായർ, ലക്ഷമണൻ മാസ്റ്റർ, സൈനബ ടീച്ചർ, നവാസ് യു, മുനവ്വർ മാസ്റ്റർ, അസ്ലം മാസ്റ്റർ എന്നിവർ സംസാരിച്ചു.
